'പുകവലി ആരോഗ്യത്തിനു ഹാനി കരം'
എന്ന കള്ള ലേബലൊ ട്ടിച്ച ഗോള്‍ഡ് ഫ്ളെക്ക്
ഞാന്‍
ചപ്രച്ച തലമുടിക്ക് തീകൊളുത്തി,
സ്വയമെരിഞ്ഞു പുകയുമ്പോള്‍
പകക്കറുപ്പില്‍ വെളുത്ത പുക ചിരിക്കും
തലച്ചോറെരിഞ്ഞു തുടങ്ങുമ്പോള്‍
അറകളിലൊളിപ്പിച്ച ഓര്‍മ്മകളുടെ
ചതിരൂപങ്ങള്‍ കരിന്തിരി കത്തും
ആസക്തിയുടെ പെരുംചുംബനങ്ങളാല്‍
തീക്കനല്‍ക്കാമുക വേഷം
ചെഞ്ചുണ്ടുകളെക്കരിച്ചുണര്‍ത്തും
തീച്ചുഴി, ശബ്ദനാളങ്ങളെയെരിച്ചു,
നെഞ്ചിന്‍കൂടിലേക്കിറങ്ങുമ്പോൾ
ചുടലപ്പറമ്പിലഗ്നിഘോഷത്തിലെല്ലുകള്‍ പൊട്ടിയമരും
കനല്‍ച്ചാര്‍ത്തില്‍ നിന്നുയിരുയര്‍ക്കും
കരള്‍പ്പക്ഷിയുടെ അവസാനവിലാപവും
ചിതയിലാളിച്ചെരിച്ചു രസിക്കുമെന്‍റെ ഓംകാരം
ശരീര കോശങ്ങളുടെ ഒടുക്കത്തെ കനല്‍വിത്തുകളും
എരിഞ്ഞു ചാരമാകുമ്പോള്‍
ഞാന്‍ , ലേബല്‍ നഷ്ട്ടപ്പെട്ട വെറും ചാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ