ഞാന്‍ എന്റെ യാത്ര തുടരട്ടെ....
എന്റെ പ്രതിഷ്ഠയിലെക്കാണെന്റെ യാത്ര.....
വാ തെറ്റിവീണ വാക്കുകള്‍
എന്റെ പ്രതിഷ്ഠാജപങ്ങള്‍
കൈവിട്ടുപോയ പ്രവര്‍ത്തികള്‍
പ്രതിഷ്ഠാവഴികള്‍
അക്ഷരങ്ങള്‍ , മുറിക്കപ്പെട്ട ഹൃദയത്തിന്റെ-
പ്രതിഷ്ഠാരേഖകള്‍
ഭൂമിയില്‍ കോറിയിട്ട നിഴല്‍ച്ചിത്രങ്ങള്‍
എന്റെ പ്രതിഷ്ഠാര്‍ത്ഥന
കണ്ണുതെളിച്ച കണ്ണുനീര്‍
പ്രതിഷ്ഠാ തീര്‍ത്ഥം
തെറ്റിവീണ പുഞ്ചിരി
വീണ്ടുകിട്ടിയ പ്രതിഷ്ഠാപുഷ്പ്പങ്ങള്‍
എന്നില്‍ നിന്നും എന്നിലേക്കുള്ള ജീവിത ദൂരം
എന്റെ പ്രതിഷ്ഠാനിഷ്ട
ഞാന്‍ എന്റെ യാത്ര തുടരട്ടെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ