ഈ മഴ നീ ഒറ്റയ്ക്ക് നനയുക.....
ഇനിയൊരു മഴയ്ക്കും
ശരത്,ശിശിര,ശീത,വസന്തഋതുക്ക
നിന്നെ ഒറ്റയ്ക്കാക്കാനാവില്ല
നീ നിന്‍റെമാത്രം യാത്രകള്‍ തുടരുക
സഹയാത്രികന്‍റെ യാത്രയുടെ
പാതി പകുക്കാതിരിക്കുക
ഇനിയൊരു വേനല്‍ തീവെയിലിനും
നിന്നെ പൊള്ളിക്കാനാവില്ല
ശിശിരത്തിലെ മഞ്ഞുവീഴ്ച്ച
മരണത്തിന്‍റെ തണുപ്പുള്ള
നിന്‍റെ അസ്ഥികളെ മരവിപ്പിക്കുകയില്ല
ഓര്‍മ്മകളുടെ കനല്‍ഭാണ്ഢങ്ങളും
പ്രതീക്ഷയുടെ കിനാഭണ്ട്ടാരങ്ങളും
നിഴല്‍വഴികള്‍ക്ക് പതിച്ചു നല്‍കുക
പിന്‍മടക്കത്തിനൊരു ദേശമോ
മുന്നോരുക്കത്തിനൊരു ദേശാടനമോയിനിയില്ല
പിന്‍വിളി കേള്‍ക്കാന്‍
ഒരു പേരില്ല നിനക്ക്
മറുമൊഴിക്കൊരു ഭാഷയും
മോഹിക്കാനൊരു വസന്തമോ
പങ്കുവയ്ക്കുവാന്‍ പുഷ്പവിത്തുകളോ
ഇനി നിന്‍റെ പക്കലില്ല
കാലങ്ങളെ ഇവിടെ മറന്നുവച്ച്
നീ യാത്ര തുടരുക
നിന്‍റെ മടക്കമില്ലാ യാത്ര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ