ഗ്രാമ നഗര യാത്രകളില്‍
ഗ്രാമപ്രാന്തങ്ങളില്‍
അനേകമനേകം ഭ്രാന്തന്മാര്‍
നഗരവേഗാവേഗങ്ങളില്‍
സ്വയം നിശ്ചലരായവര്‍
നഗരാതിര്‍ത്തിയില്‍നിന്നും
കുടിയൊഴിക്കപ്പെട്ടവര്‍
നിന്നെ മറക്കാന്‍ ശ്രമിച്ചു
തന്നെത്തന്നെ മറന്നവര്‍
മറന്നുവച്ചോരിടം തേടുന്നവര്‍
കല്ലുരുട്ടിക്കേറ്റി കീഴോട്ടെറിഞ്ഞു-
ചിരിക്കും നാറാണത്തു ഭ്രാന്തര്‍
ഗ്രാമനഗര യാത്രകളില്‍
ഇരുള്‍വെളിച്ചങ്ങളുടെ നെറികെട്ട കാഴ്ച്ചകള്‍
വെട്ടിപ്പിടിക്കാന്‍ അരക്കിടുറപ്പിച്ച
ചെംചേകവന്മാരുടെ ചതുരംഗക്കളികള്‍
വാണിഭങ്ങളുടെ വാഴ്ച്ചക്കാര്‍
വാഴ്ത്തപ്പെട്ട വ്യഭിചാര ശാലകളില്‍
കല്ലുരുട്ടി കോള്‍മയിര്‍കൊള്ളുന്നു
കൊലകൊല്ലികള്‍ , വെറിയിറ്റും ഭ്രാന്തര്‍
നഗര വേഗങ്ങളുടെ സഞ്ചാരി, ഞാനും
ചതുരംഗക്കളത്തിലെ രാജ്യമോഹി
എന്നിട്ടും-
ഗ്രാമ ദൂരങ്ങളിലെ ആമവേഗി
തന്നെ മറന്നു തന്‍റെയിടം തേടവള്‍ !!!
ഇവരാരുമല്ല ഭ്രാന്തര്‍
ഗ്രാമ നഗരങ്ങളുടെ
അതിരുകളിലരങ്ങുതേടും
ഞാനാണ് ഭ്രാന്തി....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ