ഇന്ത്യന്‍ ഗ്രാമ കാഴ്ച്ചകളില്‍ ; അന്തിക്രിസ്തുമാര്‍
ആണ്ടിലും സംക്രാന്തിക്കും
എറിഞ്ഞു കൊടുക്കുന്ന ആകാശമന്നയ്ക്കായ്
വായ്തുറന്നിരിക്കുന്നു ഇരുള്‍സന്തതികള്‍
അരവയറിനന്നം ഇരക്കേണ്ടി വരുന്നവര്‍
മലവിസര്‍ജനത്തിനു മറയില്ലാത്തവര്‍
ഉടുതുണിക്കും മറുതുണിക്കും പല തുണിയില്ലാത്തവര്‍
വ്യാജഡോക്ടര്‍ക്കുമുന്നില്‍ രോഗങ്ങളുടെ ഭാണ്ടക്കെട്ടുമായ്
കാലങ്ങള്‍ കാത്തു നില്‍ക്കുന്നവര്‍
വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ടവര്‍
തുരുത്തുകള്‍ക്കപ്പുറത്തെ ലോകം നിഷേധിക്കപ്പെട്ടവര്‍
ഞാന്‍ ഹൃദയ സ്വപ്നങ്ങളുടെ വില്പ്പനക്കാരി
അവരെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുമ്പോള്‍
ചത്ത ഹൃദയത്തില്‍ രക്തത്തുള്ളിയുടെ തുടിപ്പ്
ഇന്ത്യന്‍ നഗര കാഴ്ച്ചകളില്‍ ;
കോര്‍പ്പറേട്ടിസം, കണ്‍സ്യുമറിസം
മെയില്‍ ഷോവനിസം, ഫീമെയില്‍ ഷോവനിസം
മോഡേണിസം, കോക്ട്ടൈലിസം
ഇസങ്ങളുടെ വികസനത്തിളക്കം
വന്‍നഗരങ്ങള്‍ക്ക് സ്വന്തം
മനമോഹന വന്സാമ്പത്തികക്കുതിപ്പുകള്
ചതിരസങ്ങളുടെ ഇസങ്ങളില്‍
ഹൃദയങ്ങള്‍ വീണ്ടും വീണ്ടും ചത്തുകൊണ്ടേയിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ