തുടക്കവും ഒടുക്കവും നഷ്ടപ്പെട്ട തുടര്‍ച്ചയാണ് സമയം
കാലത്തെ സമയംകൊണ്ട് ഗുണിക്കുന്ന ഗുണനപ്പട്ടിക
ഏതോ കാലഗുരുവിന്‍റെ ജീവിതഗുണിതം
നീയാണ് നിന്‍റെ അളവുകോല്‍ കൊണ്ട്
സമയത്തിനു മുഖംമൂടി വരച്ചത്
വൃത്തത്തിന്‍റെയും ചതുരത്തിന്‍റെയും
ഗതിനഷ്ട്ടപ്പെട്ട ഫ്രൈമിനുള്ളില്‍
നാഴിക വിനാഴിക ഗണത്തില്‍
മുറിച്ചിട്ട സമയത്തിന്‍റെ സൂചിത്തുമ്പില്‍
സമയം നിന്നെത്തന്നെ കൊമാളിവേഷമാടിച്ചു
കാല തുടര്‍ച്ചയില്‍ ....
എന്റെ തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലെക്കുള്ള ദൂരത്തില്‍
മോഹവ്യാമോഹങ്ങളുടെ, ആശാവിനാശങ്ങളുടെ വ്യാപ്തിയില്‍
അളന്നു കുറിച്ചിട്ട എന്റെ സമയം
അസ്തമിച്ചു തുടങ്ങുന്നു
നീ ഇപ്പോഴും സമയസൂചിയില്‍
കരഞ്ഞും ചിരിച്ചും ഞാണിന്മേല്‍ക്കളിയാടുന്നു
അന്ത്യകാലത്തില്‍ , തിരനോട്ടത്തിലൊടുവില്‍
സമയം ഒരു സുന്ദര വിഡ്ഢിത്തം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ