മന്ത്രോച്ചാരണത്തിന്റെ ഉച്ച്ചസ്ഥായില്‍
കനത്തു കിടന്ന ശിലാസ്ഥലികളെ,
മൌനത്തിന്റെ മഹാവൃക്ഷങ്ങളെ, മറികടന്നു
ജൈനസ്ഥാനങ്ങളെ വെട്ടിയൊതുക്കിയ ബ്രാഹ്മണ്യമെ
ഞാന്‍ മഹാമുദ്ര; ജൈനലോകത്തിന്റെ നഗരപാലിക....
കല്‍ വിഗ്രഹത്തിലിന്നു വീണ്ടുമുണര്‍ന്നു
നെറുകില്‍ തെറിച്ച ശിരോരക്തങ്ങളുടെ കറമായ്ക്കുവാന്‍
നിന്റെ ചതിക്കുഴികളില്‍ ഭൂദചരിത്രം പൊടിഞ്ഞു
എന്റെ ക്ഷേത്രക്കല്‍മന്ത്രങ്ങളിലിന്നു പത്മനാഭ മുദ്രണം
അകത്തളങ്ങളില്‍ കോടീഭാരം,
കാല്‍ക്കല്‍ വീണുടഞ്ഞ പട്ടിണിയുടലുകള്‍ക്ക് കണ്ണീര്‍ഭാരം,
കാവല്‍നില്‍ക്കാന്‍ ചാരപാലകര്‍ ...
കല്‍ച്ചതികളുടെ ചരിത്രം തുറക്കുവാന്‍
കല്‍ഹൃദയം പിളര്‍ത്ത
ഭ്രാമണ്യതന്ത്രം തകര്‍ക്കുവാന്‍
രക്തശപഥത്തിന്റെ കാലശക്തി
കല്‍ പിളര്‍ന്നു പിറവിയെടുത്തു
തീര്‍ത്ഥന്ഗരന്‍മാരുടെ നാഗയക്ഷി
പൂര്‍വ്വാശ്രമത്തിലെ നീതിപാലിക
ഉള്‍ക്കാതുകളില്‍ ജൈനമന്ത്രണം
കാല്‍ക്കരുത്തില്‍ ശിലാമന്ത്രണം
ഉള്‍ക്കരുത്തില്‍ പിതൃതര്‍പ്പണം
മഹാമൌനത്തിന്റെ മനോതര്‍പ്പണം
ജൈനലോകത്തിന്റെ നഗരപാലിക
ഞാന്‍ മഹാമുദ്ര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ