299,999,999 ബീജങ്ങളെ
പൊരുതി പുറംതള്ളി
അമ്മഗര്‍ഭത്തില്‍ ഭ്രൂണമായൂറി
ആരുമറിയാ അരക്കോശം...
ഭ്രൂണാവരണത്തെ കലക്കിയ വിഷത്തില്‍
ഉയിര്‍ പോരുതി;
പിറക്കേണ്ടതെന്റെമാത്രം ബാധ്യത
എന്നതേ ആദ്യ ബോധം
നാലല്ല നാപ്പതിനായിരമായ് കീറിയിട്ടാലും
തലയും മൂലവും തിരിച്ചിട്ടാലും
മുറികൂടിയുണരും പുതുരൂപത്തില്‍
കഴുകുകള്‍ കൊത്തിപ്പിളര്‍ക്കും
കൊക്കുകള്‍ പൊടിയും വരേയ്ക്കും
ഹൃദയത്തിലരക്കൊശം
അശേഷമവശേഷിക്കുകില്‍ , തുടിക്കും
എനിക്കും നിനക്കും
ഉയിര്‍ പകുത്ത ലോകത്തിനുമുതകില്‍ ......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ