ഞാന്‍ കടല്‍
അടിത്തട്ടിലഗ്നിയലകളെയാഴ്ത്തി
ആയിരം ലോകത്തെ ഉള്ളിലാവാഹിച്ചവള്‍
ഘനഗംഭീര ധീര ഭാവ, ഞാന്‍ കടല്‍
അശാന്ത, ശാന്തിമന്ത്രം ഉരുവിട്ടു പഠിപ്പവള്‍
ത്രിമൂര്‍ത്തീനദികളുടെ സംഗമസ്ഥാനി
കലുഷ, കരയെ കാമിപ്പവള്‍
പ്രണയമന്ത്രത്തെ ധ്യാനിപ്പവള്‍
ധീര, ധരണിയില്‍ തിരതല്ലവള്‍
ദൈന്യത്തെ തൂത്തധൈര്യത്തെ ഉയര്‍ത്തവള്‍
ആകാശത്തെത്തൊട്ടമരത്വം തേടവള്‍
കാല,സമയത്തിനതീത, പ്രതലരൂപി
സാഗരസരത് സഞ്ചാരിണി
സമുദ്രലോകത്തെ ഗര്‍ഭത്തിലോളിപ്പവള്‍
ഞാന്‍ കടല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ