ചുണ്ടിതളുകളുടെ താഴ്പ്പൂട്ടുകളില്‍
അകമൌനമില്ല, വെറും മുഖ മൌനം
മൌനങ്ങളെന്നും അന്തര്‍മുഖരൂപികള്‍
മുന്നൂറുമുക്കോടി മൌനങ്ങള്‍ ;
ആത്മീയതയുടെ മൌനങ്ങളില്‍
ശാന്തം;വിധേയം
വിധിഹിതം തപമൌനം
പകമൂത്ത കനപ്പെട്ട മൌനങ്ങളില്‍
അശാന്തിയുടെ കറുത്ത വിത്തുകള്‍ ,
പാമ്പിനെപ്പോലെ പതിയിരിക്കുന്നു
വിഷം മുറ്റിയ മൌനങ്ങള്‍
വിഷാദിയുടെ വീര്‍പ്പിടങ്ങളില്‍
നീര്‍കെട്ടിയ മൌനങ്ങള്‍
ഉന്മാദിനിയുടെ ഉള്‍വിളികളില്‍
കനം നഷ്ട്ടപ്പെട്ട കടലാസ് മൌനങ്ങള്‍
കാരുണികന്റെ വിലപ്പെട്ട മൌനങ്ങള്‍
സാത്വികന്റെ സ്വത്വമൌനങ്ങള്‍
നിസ്സഹായന്റെ നരച്ച മൌനങ്ങള്‍
നിര്‍വൃതിയുടെ നിറ മൌനങ്ങള്‍
മൌനങ്ങളുടെ ആഴങ്ങളില്‍
മരണ മരണാനന്തരങ്ങള്‍
മൌനങ്ങളെന്നും അന്തര്‍മുഖരൂപികള്‍
മുന്നൂറുമുക്കോടി മൌനങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ