ഞാന്‍തന്നെ ശില്‍പ്പവും, ശില്പിയും
ഞാന്‍ അഹല്യ, അനന്യ, ആദിത്യ
സൃഷ്ടി, സ്ഥിതി, സംഹാര
കാളികവേഷം കെട്ടിയാടി
കലിയടങ്ങാതന്നു കാലഭൈരവനെ-
ച്ചവിട്ടിക്കൊല്ലും ശിവശക്തി
ശിവം ശവമാകുമെന്‍ കാല്‍ക്കീഴില്‍
തകര്‍ന്നടിഞ്ഞു വിശ്വം
കാലം കാണണം,
കലിയുഗത്തിലുണരും വീണ്ടും കാലിക
കൈകരുത്തേറിയോ കാപാലിക വര്‍ഗ്ഗമേ
കാണട്ടേ ചാപിള്ളചാപല്യം
ചതയ്ക്കുമെന്‍ കാല്ക്കീഴില്‍
കരുണവറ്റിയ കഴുവേറികളെ
പിറന്നുവീണ പെണ്ണിനെ പറിച്ചുകീറിയോ
പാഴാക്കിയോ പാരിനെ
പിറവിതന്ന പെണ്ണിനെ പകുത്തെറിഞ്ഞോ
വിറ്റുവോ കൂടപ്പിറപ്പിനെ, വാഴും വിശ്വത്തെ
വീര്‍പ്പിച്ചോ വിലകെട്ട നിന്‍കീശ
അറുത്തെടുക്കും നിന്‍തല, ഞാന്‍ കല്ലിക
കല്‍ശിലകളുടെ കറുത്ത കാഠിന്യം
നെഞ്ചുകീറിക്കുടല്‍മാലകള്‍
റഞ്ഞുതുള്ളും ഞാന്‍ കറുപ്പിന്‍ കാഞ്ഞിര
കാലിരുമ്പുകളുടെ കാഠിന്യമേല്‍ക്കാന്‍
കാലഭൈരവനുണരുംവരേക്കും
കലിയടങ്ങാതെ കാലംമുടിക്കും
കലി, കരിംകാളി, കാവല്‍ ശിലാശക്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ