നിങ്ങളുടെ പ്രണയ ഭാഷണങ്ങൾക്ക്
മറുഭാഷണങ്ങൾ എന്റെ
പക്കലില്ല
നിങ്ങളുടെ ഭർത്സനങ്ങൾക്ക് മറുഭർത്സനങ്ങളും.....
എന്റെ
വാക്കുകളുടെ ഗ്രേവ്‌യാർഡിൽ
വെളുത്തപൂക്കളുടെ കാട്ടുവസന്തം
കാട്ടുമുള്ളുകൾക്കിടയിലെ തണുത്തമൌനം ...
വാക്കുകളുടെ
വിശ്വാസപ്രമാണങ്ങളിൽ,
കനപ്പെട്ട കയ്യൊപ്പുകളിൽ സ്വയം കുരുങ്ങിയപ്പോഴാണ്
വെറുംവാക്കുകളുടെ ശവമഞ്ചത്തിനുമേൽ
മഹാമൗനത്തിന്റെ വെളുത്ത വസന്തം
പടർത്തിയത്
സെമിത്തേരിയുടെ മഞ്ഞുമൌനം
ജീവിതത്തോടുള്ള കനം
നഷ്ട്ടപ്പെട്ട പുഞ്ചിരിയാണ്
വാക്കുകളുടെ താഴ്വാരം തേടി
എന്റെ വേരുകളുടെ അടിവാരമിളക്കേണ്ടതില്ല
ആചാര,ആദർശ,ദേശങ്ങളുടെ കനത്ത
ഫ്രൈമുകളിൽ
എന്റെ കാൽപ്പാടുകളെ ഞാൻ കുരുക്കിയിടുകയില്ല
എന്റെപക്കൽ നിങ്ങൾക്ക് വേണ്ട മധുഭാഷകളില്ല
എന്നിൽ വാക്കുകളില്ല...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ