2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

കോമ....













കുത്തായിത്തീരാതെ
വരതെറ്റി വീഴുന്നു കോമ
പൂര്‍ണ്ണമാകാതെ, തുടര്‍ച്ചയില്‍
തുടരുന്നു അര്‍ദ്ധവിരാമം....

പാതിവരിയില്‍ നിനയ്ക്കാതെ വീണ കോമയില്‍
കുരുങ്ങിപ്പോയ തീരാ വേദനകളാണ് അക്ഷരങ്ങള്‍

മരിച്ചവരുടെ കൂട്ടുകാരി;
നീള്‍വഴികളില്‍ എങ്ങോ ഒടുങ്ങിപ്പോയ,
പരസ്പരം അറിയാത്ത,
രണ്ടു മരണമണ്‍കൂനകള്‍ക്ക് കാവലിരിക്കുന്നു...
ഇനിയും മരിച്ചിട്ടില്ലാത്തവള്‍

ഇരുളും വെളിച്ചവും പിളരുന്ന സന്ധ്യയില്‍
തലക്കുമീതെ ആര്‍ത്തു പെരുകുന്നു
അപൂര്‍ണ്ണതയുടെ കറുത്ത പക്ഷികള്‍

പൂര്‍ണ്ണമാകാന്‍ കൊതിച്ചു
പാതിയില്‍ ദ്രവിച്ച അസ്ഥിക്കൂട്ടങ്ങള്‍
അവശേഷിപ്പിച്ച തുടര്‍ച്ചയുടെ കോമ; ഇവള്‍


                                                         
                                                                    ആലിസ് ചീവേല്‍